ഏരൂരില്‍ പേവിഷ പ്രതിരോധ യജ്ഞം ഇന്നുമുതല്‍
1336810
Tuesday, September 19, 2023 11:53 PM IST
അഞ്ചല്‍: ഏരൂര്‍ ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ഏരൂരില്‍ പേവിഷ പ്രതിരോധ യജ്ഞം ഇന്നുമുതല്‍ ആരംഭിക്കും.
ഇന്നുമുതല്‍ 30 വരെ വിവിധ ഇടങ്ങളില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇന്നു പത്തു മുതല്‍ മൂന്നുവരെ അയിലറ, തുംബോട്, പന്തടിമുകള്‍, ഭാരതീപുരം, ഇരണൂര്‍കരിക്കം, ഒലിയരുക് എന്നീ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ആയിരനെല്ലൂര്‍ വെറ്ററിനറി സബ് സെന്ററില്‍ എത്തി പ്രതിരോധ വാക്സിന് നല്‍കാവുന്നതാണ്.
മറ്റ് പ്രദേശങ്ങളും കുത്തിവയ്പ് എടുക്കാനുള്ള ഇടവും ഇങ്ങനെ.
21 ആയിരനെല്ലൂര്‍, വിളക്കുപാറ, ഇളവറാംകുഴി, കെട്ടിപ്ലാച്ചി, ആര്‍പിഎല്‍, മുഴതാങ്ങ് (വിളക്കുപാറ വെറ്ററിനറി സബ്സെന്റര്‍) 23 മണലില്‍, മണലിപ്പച്ച, കിണറ്റുമുക്ക്, ആര്‍ച്ചല്‍, കോണത്ത്, നെട്ടയം, നേടിയറ (ആര്‍ച്ചല്‍ വെറ്ററിനറി സബ് സെന്റര്‍), 25 ഏരൂര്‍ ടൗണ്‍, ആലഞ്ചേരി, പാണയം, പത്തടി, കാഞ്ഞുവയാല്, കരിമ്പിന്‍കോണം, ചില്ലിംഗ്പ്ലാന്റ്, തൃക്കോയിക്കല്‍, കറ്റിട്ട, ഏലാമുറ്റം (ഏരൂര്‍ വെറ്ററിനറി ആശുപത്രി).
കൂടാതെ 30 വരെ ഏരൂര്‍ വെറ്ററിനറി ആശുപത്രിയില്‍ വച്ചും വളര്‍ത്തു മൃഗങ്ങള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.