കോലത്ത് വേണുഗോപാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
1336806
Tuesday, September 19, 2023 11:53 PM IST
ചവറ : ചവറ സർവീസ് സഹകരണ ബാങ്ക് ക്യൂ 147 ന്റെ പ്രസിഡന്റായി ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനുമായ കോലത്ത് വേണുപോൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1993 മുതൽ കോലത്ത് വേണു ഗോപാൽ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.ലിക്യുഡേഷന്റെ വക്കിലെത്തിയ ബാങ്കിനെ 30 വർഷത്തെ കഠിനപ്രയത്ന ത്തിലൂടെയാണ് ക്ലാസ് വൺ ബാങ്കായി ഉയർത്തിയത്.
കോലത്ത് വേണുഗോപാലിനൊപ്പം ഡയറക്ടർ ബോർഡ് അംഗങ്ങളായി ശ്രീരംഗം രാധാകൃഷ്ണൻ. കെ എൻ രാജൻ, പുന്തല അനിൽകുമാർ, വലിയത്ത് റഷീദ്, അജയകുമാർ, അൻസാരി, വികാസ് , അൻവർ ഹുസൈൻ, കെ. രാജൻ, ബീന, അമ്പിളി, ലൈല എന്നിവരെയും എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.ചുമതല ഏറ്റെടുത്ത ശേഷം നടന്ന അനുമോദന സമ്മേളനം കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ കോയിവിള രാമചന്ദ്രൻ, യൂസഫ് കുഞ്ഞ്, മെച്ചെഴുത്തു ഗിരീഷ്, മാമൂലയിൽ സേതു കുട്ടൻ, സന്തോഷ് തുപ്പാശേരി, പന്മന ബാലകൃഷ്ണൻ, ചിത്രാലയം രാമചന്ദ്രൻ, എസ് ആർ കെ പിള്ള, ചക്കനാൽ സനൽ കുമാർ, സുരേഷ് കുമാർ, എന്നിവർ പ്രസംഗിച്ചു.