മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ യോജിപ്പാണ് രാജ്യത്തിന്റെ നിലനിൽപ്പിനു ആവശ്യം: പ്രേമചന്ദ്രൻ
1336351
Sunday, September 17, 2023 11:42 PM IST
കൊല്ലം : മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ യോജിപ്പാണ് രാജ്യത്തിന്റെ നിലനിൽപ്പിനു ആവശ്യമെന്ന് ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എൻ. കെ പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു.
കൈപ്പുഴ. വി. റാം മോഹന്റെ നേതൃത്വത്തിൽ ഉള്ള ഫോർവേഡ് ബ്ലോക്ക് ഘടകം ആർ എസ് പി യിൽ ലയിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഘടനയെ പൂർണമായും മതാധിഷ്ഠിതമാക്കാനുള ശ്രമത്തെ സംഘടിതമായി പൊരുതി തോൽപ്പിക്കാനുള്ള മുന്നേറ്റമാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മന്ത്രി സഭ പുനസംഘടന അല്ല പിണറായി മന്ത്രിസഭ യുടെ രാജിയാണ് ജനങ്ങൾ ആവശ്യപ്പെടുന്നതെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ പാർട്ടി പതാക റാം മോഹനും നേതാക്കൾക്കും കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർ എസ് പി ജില്ലാ സെക്രട്ടറി വേണുഗോപാൽ, കൈപ്പുഴ റാം മോഹൻ , ടി.സി വിജയൻ, തമ്പി പുന്നത്തല, പ്രകാശ് ബാബു, ഇടവനശേരി സുരേന്ദ്രൻ, വി.ജയചന്ദ്രൻ, ആദിച്ചനല്ലൂർ ശ്യാംമോഹൻ, എ.എൻ.ജവഹർ, ഏ.എം.ആരിഫ(മഹിളാ സമിതി സംസ്ഥാന സെക്രട്ടറി), നന്ദു കൃഷ്ണ(സ്റ്റുഡൻസ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി), ദേശബന്ധു (പാലക്കാട്), ഡോ.മാർട്ടിൻ പോൾ (തൃശൂർ) എന്നിവർ പ്രസംഗിച്ചു.