സ്മൃതിമധുരം കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
1336349
Sunday, September 17, 2023 11:42 PM IST
ചവറ: പന്മന മനയിൽ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1992 എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ സ്മൃതി മധുരം 92 ന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
31 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒത്തു ചേർന്ന സുഹൃത്തുക്കൾ ആടിയും പാടിയും സന്തോഷങ്ങൾ പങ്കുവെച്ചു.
തങ്ങളുടെ മാധുര്യമേറിയ പഴയകാല വിദ്യാലയ ഓർമകൾ അയവിറക്കി. അത്തപൂക്കളം, കലാകായിക വിനോദ മത്സരങ്ങൾ, ഓണസദ്യ എന്നിവയ്ക്കൊപ്പം ഗാനമേളയും അരങ്ങേറി. സ്മൃതി മധുരം 92 ന്റെ ഭാരവാഹികളായി പൊന്മന നിശാന്ത് (പ്രസിഡന്റ്) ഹുസൈൻ പാലപ്പുഴത്ത്, പി എ ഷാനി (വൈസ് പ്രസിഡന്റുമാർ) എസ് സുജയ് (സെക്രട്ടറി) കാട്ടൂർ കൃഷ്ണകുമാർ, സനീഷ് കുമാരി (ജോയിന്റ് സെക്രട്ടറിമാർ) ആർ കെ സജീവ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.