കാർ ലോറിയുമായി കൂട്ടിയിടിച്ച് വാഹന യാത്രക്കാർക്ക് പരിക്ക്
1301769
Sunday, June 11, 2023 3:27 AM IST
പുനലൂർ/തെന്മല: തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്റെ കാർ ലോറിയുമായി കൂട്ടിയിടിച്ച് ശശിധരന്റെ മകനും, കാർ ഡ്രൈവർക്കും പരിക്ക്. ഇന്നലെ രാവിലെ 8.30 ന് ഉറുകുന്ന് അണ്ടൂർ പച്ച വളവിലാണ് ഇന്നോവ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഉറുകുന്നിൽ നിന്നും പുനലൂരിലേയ്ക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ നിന്ന് വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരുക്കേറ്റ ശശിധരന്റെ ഇളയ മകൻ ഉറുകുന്ന്, പാലക്കുന്നത്ത് വീട്ടിൽ നിയോഗ് കൃഷ്ണ (17), കാർ ഡ്രൈവർ ഉറുകുന്ന് രതീഷ് ഭവനിൽ, ആർ.രതീഷ് എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തെന്മല പോലീസും, ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് ഇരുവരെയും വാഹനത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.