മാനസികാരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: ബെന്യാമിൻ
1301767
Sunday, June 11, 2023 3:27 AM IST
ശാസ്താംകോട്ട: മാനസികാരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് സാഹിത്യകാരൻ ബെന്യാമിൻ.
ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ കാഴ്ച ആർട്ട് അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇവ നേരിടാൻ കലാപഠനം ആവശ്യമാണെന്നും ബെന്യാമിൻ പറഞ്ഞു. കാഴ്ച ആർട്ട് അക്കാദമിയുടെ ഭാഗമായി സിനിമ, നാടകം, സാഹിത്യം, ജേർണലിസം, നാടോടി വിജ്ഞാനീയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സൗജന്യമായി ഒരു വർഷംത്തെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം സംവിധായകൻ ബ്ലെസി നിർവഹിച്ചു. രവിവർമ, സംവിധായകനും നിർമാതാവുമായ കവിയൂർ ശിവപ്രസാദ്, അധ്യാപകൻ ഡോ.ബി.രവികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബ്രൂക്ക് ഡയറക്ടർ ഫാ.ഡോ.എബ്രഹാം തലോത്തിൽ നേതൃത്വം നൽകി.