ഓണത്തിന് മുറ്റത്തൊരു പൂക്കളം
1301752
Sunday, June 11, 2023 3:17 AM IST
ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആന്റ് ലൈബ്രറി ഓണത്തിന് മുറ്റത്തൊരു പൂക്കളം പദ്ധതി തുടങ്ങി. ഓണത്തിന് അത്തപൂക്കളം ഒരുക്കുന്നതിലേയ്ക്കായി ഹൈബ്രീഡ് ബന്തി തൈകൾ വിതരണം ചെയ്തു.വിതരണോൽഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് നിർവഹിച്ചു. ഗ്രന്ഥശാല സംഘംപഞ്ചായത്ത് തല നേതൃസമിതി കൺവീനർ കെ മുരളീധരകുറുപ്പ്, എൻ സതീശൻ, ഗിരീഷ് കുമാർ നടയ്ക്കൽ, അനിൽകുമാർ പിവി, സ്മിത, ശരത്ചന്ദ്രകുറുപ്പ് എന്നിവർ പ്രസംഗിച്ചു.