ക​ഥാ-ക​വി​താ മ​ത്സ​രം; സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു
Sunday, June 11, 2023 3:17 AM IST
ചാ​ത്ത​ന്നൂ​ർ:​മ​ല​യാ​ള ഐ​ക്യ​വേ​ദി മ​ല​യാ​ള​ത്തി​ൽ ചെ​റു​ക​ഥ , ക​വി​ത മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ഥ​ക​ൾ മൂ​ന്ന് പേ​ജി​ലും ക​വി​ത​ക​ൾ ഒ​രു പേ​ജി​ലും ക​വി​യാ​ത്ത​തും ഇ​തു​വ​രെ ഏ​തെ​ങ്കി​ലും പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലോ പു​സ്ത​ക​ത്തി​ലോ ഉ​ൾ​പ്പെ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തും ആ​യി​രി​ക്ക​ണം. പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​യ ക​ഥ​യ്ക്കും ക​വി​ത​യ്ക്കും 2000 രൂ​പ വീ​ത​വും ര​ണ്ടാം സ​മ്മാ​നാ​ർ​ഹ​മാ​യ​വ​യ്ക്ക് 1000 രൂ​പ വീ​ത​വും കാ​ഷ് അ​വാ​ർ​ഡും പു​ര​സ്ക്കാ​ര​വും സാ​ക്ഷ്യ​പ​ത്ര​വും ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സൃ​ഷ്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ക​വി​താ സ​മാ​ഹാ​ര​വും ഒ​രു ചെ​റു​ക​ഥാ സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള സൃ​ഷ്ടി​ക​ൾ ടൈ​പ്പ് ചെ​യ്ത് പ്രി​ന്‍റെ​ടു​ത്ത് താ​ഴെപ​റ​യു​ന്നവി​ലാ​സ​ത്തി​ലുംസോ​ഫ്റ്റ്കോ​പ്പി [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലും30 ന് ​മു​മ്പാ​യി എ​ത്തി​ക്കേ​ണ്ട​താ​ണ്.