തൃക്കണ്ണമംഗൽ ജനകീയ വേദി പ്രതിഭാ സംഗമം നടത്തി
1300896
Wednesday, June 7, 2023 11:45 PM IST
കൊട്ടാരക്കര : തൃക്കണ്ണമംഗൽ ജനകീയ വേദി പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും നടത്തി. മുൻസിപ്പൽ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സജീ ചേരൂർ അധ്യക്ഷത വഹിച്ചു. റിട്ട.ഹെഡ്മാസ്റ്റർ കെ.ഒ.രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
മുൻസിപ്പൽ കൗൺസിലർ തോമസ് .പി .മാത്യു, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, ഡോ. സന്തോഷ്.കെ.തര്യൻ, സാബു നെല്ലിക്കുന്നം, ഡോ.പ്രകാശ്, രാധാകൃഷണൻ കൈരളി, രമണി അനിൽ, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അൻപതിൽപരം വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.