ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
1300638
Tuesday, June 6, 2023 11:42 PM IST
കൊല്ലം: അയ്യൻകാളി കൾച്ചറൽ ട്രസ്റ്റിന്റെ കീഴിലുള്ള പുനലൂർ കുര്യോട്ടുമല അയ്യൻകാളി മെമോറിയൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷം മാനേജ്മെന്റെ ക്വാട്ടയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിഎ ഇംഗ്ലീഷ്, എക്കണോമിക്സ്, ബിഎസ്സി മാത്തമാറ്റിക്സ്, ബികോം കോഓപറേഷൻ, ബികോം അക്കൗണ്ട്സ് ആന്റ് ഡാറ്റ സയൻസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഇന്നു മുതൽ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ കോളജ് ഓഫീസിൽനിന്ന് അപേക്ഷാ ഫോം വാങ്ങാം. ഫോൺ: 8089710564, 8113055987.
വൈക്കം മുഹമ്മദ് ബഷീർ
പുരസ്കാരം
കൊല്ലം: സമന്വയ സാംസ്കാരിക സമിതി ഏർപ്പെടുത്തിയിട്ടുള്ള ആറാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം മാതാലയം ജോസിന്. ശിലാഫലകവും പ്രശസ്തി പത്രവും ഇരുപത്തിയ്യായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
10ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ കേരള വനം വികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് പുരസ്കാരം സമ്മാനിക്കും. സ്പന്ദനങ്ങൾ എന്ന കൃതിക്കാണ് പുരസ്കാരം.