പരിസ്ഥിതി സംരക്ഷണം പഠനവിഷയമാക്കണം: എംപി
1300634
Tuesday, June 6, 2023 11:42 PM IST
കൊല്ലം: പരിസ്ഥിതി സംരക്ഷണം വിദ്യാർഥികൾക്ക്പഠന വിഷയമാക്കണമെന്നുംവളർന്നു വരുന്നവിദ്യാർഥിസമൂഹവും യുവാക്കുകളുമാണ് പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം നൽകേണ്ടതെന്നും എൻ. കെ. പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു.
ശാസ്ത്രവേദി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട ലിറ്റിൽ ഫ്ലവർ സ്കൂളിലെ കുട്ടികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ശാസ്ത്രീയമായി സംരക്ഷിക്കാത്തതിനാലാണ് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നത് . തൻമൂലം പ്രകൃതി ക്ഷോഭം ഉണ്ടാകുന്നു. അതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ ആണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് ജെ. ബെൻസി. അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ബി. രാമാനുജപിള്ള, ട്രഷറർ സി. കെ അജിത് കുമാർ, ഹെഡ്മാസ്റ്റർ സുനിൽബെഞ്ചിമൻ, ജില്ലാ ഭാരവാഹികളായ നെട്ടയം സുജി, എ. സി. ജോസ്, രാജേന്ദ്രൻപിള്ള, ജെ. ഗിരീഷ്കുമാർ, ബി. ശിവപ്രസാദ്, ആൻസിൽരാജ്, സിയാദ്, കൈതപ്പുഴ വിക്രമൻ, റ്റി. കെ. ഉണ്ണികൃഷ്ണൻ, ശിവദാസ്, എസ്. രാധാകൃഷ്ണപിള്ള, രമേഷ്കുമാർ, പി. ജി. മോഹനൻ, യേശുദാസ് തുടങ്ങിയവർ പ്രസംഗിച്ചു.