നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു
1300417
Monday, June 5, 2023 11:34 PM IST
കൊല്ലം: കൊല്ലം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. സംസ്ഥാന കൃഷിവകുപ്പിന്റെ ഒരുകോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം കൊല്ലം രൂപത ബഹു. ബിഷപ് പോള്‍ ആന്റണി മുല്ലശേരിക്ക് ജില്ലാ കൃഷി ഓഫീസർ ഗീത എസ് ഫല വൃക്ഷ തൈ നല്കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അനീസ എം എസ് കൊല്ലം കൃഷി ഫീല്‍ഡ് ഓഫീസര്‍ പ്രകാശ് റ്റി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബി സജീവ് കുമാര്‍, കൃഷി അസിസ്റ്റന്റ് പ്രമോദ് വി, ഫാ. ജോസ് പ്രകാശ് തുടങ്ങിയവര്‍ചടങ്ങില്‍ പങ്കടുത്തു.
കുണ്ടറ : ലോക പരിസ്ഥിതി ദിനത്തിൽ ഇളമ്പള്ളൂർ മുസ്ലിം ജമാഅത്തിലെ അൽ ഇർഷാദിയ മദ്രസ് വിദ്യാർഥികളും ജമാഅത്ത് പരിപാലന അംഗങ്ങളും വൃക്ഷ തൈകൾ നട്ട് മാതൃ കയായി.
ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഷുക്കൂറിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതിസംരക്ഷണ ദിനാചരണം ചീഫ് ഇമാം സൈദ് മുഹമ്മദ് നദ്വി അൽ ഹസനി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് സെക്രട്ടറി യു. അബ്ദുൽ ഗഫൂർ, ഖജാൻജി. കെ. സാബു, കമ്മിറ്റി അംഗങ്ങൾ ആയ നജുമുദീൻ, ഷെമീർ അബ്ദുൽ ലത്തീഫ്, അബ്ദുൽ റഷീദ്, സദർ മുഅല്ലിം സിദ്ദിഖ് സഖാഫി, മദ്രസാ അധ്യാപകരായ അമീൻ സഖാഫി, കബീർ മുസലിയാർ, ബഷീർ മുസ്ലിയാർ, ശാഹുൽ ഹമീദ് മുസലിയാർ തുടങ്ങി യവരും മദ്രസാ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
കൊട്ടാരക്കര: ലോക പരിതസ്ഥിതി ദിനത്തിൽ കേരള കർഷകസംഘം കുളക്കടവില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിതസ്ഥിതി ദിനാചരണം നടത്തി. പൂവറ്റൂരിൽ നടന്ന ദിനാചരണ പരിപാടി കർഷകസംഘം ഏരിയാ പ്രസിഡന്റും കുളക്കട പഞ്ചായത്തു പ്രസിഡന്റുമായ പി റ്റി ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്കു പഞ്ചായത്തംഗം എൻ മോഹനൻ, കർഷക സംഘം ഭാരവാഹികളായ സതീശൻ, രവീന്ദ്രൻ പിള്ള, അനിത, ആർ ലാൽ, പ്രകാശ്, ബാലചന്ദ്രൻ, ശിവാനന്ദൻ, രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൊട്ടാരക്കര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസ് കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം എൽ പ്ലാസ്റ്റിക് രഹിത പരിസ്ഥിതി എന്ന സന്ദേശം നൽകി ഫലവൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മാവ്, പ്ലാവ്, റംബുട്ടാൻ ഉൾപ്പെടെയുള്ള ഫലവൃക്ഷത്തൈകൾ ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് നട്ടുപിടിപ്പിച്ചു. കൊല്ലം റൂറൽ ഡി സി ആർ ബി ഡിവൈഎസ്പി പി.റെജി എബ്രഹാം, ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജി.എസ് രാധാകൃഷ്ണൻ, മാനേജർ എൽസിക്കുട്ടി, പോലീസ് സംഘടനാ ഭാരവാഹികളായ സാജു. ആർ.എൽ, രാജീവൻ.ആർ, നിക്സൺ ചാൾസ്, ദീപു.കെ.എസ്, മധുക്കുട്ടൻ റ്റി. കെ, ശ്രീകുമാർ.ജി,ബിജു.എ.പി,ബിജു.വി.പി തുടങ്ങിയവർ നേതൃത്വം നൽകി.
കുണ്ടറ: നാന്തിരിക്കൽട്രിനിറ്റി ലൈസിയം സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ മൈക്കിൾ ഷിനോജസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പുനലൂർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇന്ദ്രജിത്ത് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ സുനിത ബെഞ്ചമിൻ, ജൂനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിജി എന്നിവർ പ്രസംഗിച്ചു. എല്ലാ വിദ്യാർഥികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന എക്സിബിഷനും തുടർന്ന് അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത പരിസ്ഥിതി ദിനറാലിയും സംഘടിപ്പിച്ചു.
ചവറ : ശക്തികുളങ്ങര സെന്റ് ജോസഫ്സ് സ്കൂളിലെ പരിസ്ഥിതി ദിനഘോഷം നീണ്ടകര മദർ ഹൂഡ് ചാരിറ്റി മിഷൻ സംഘടനയുമായി ചേർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. കൊല്ലം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സുമി. എം അധ്യക്ഷയായി .സ്കൂൾ പി ടി എ പ്രസിഡന്റ് ജോയി നോഹ, പ്രഥമാധ്യാപിക ഹെർമോയിൻ പാറ്റേഴ്സൻ, സീനിയർ അസിസ്റ്റന്റ് ഡേവിഡ് ജോൺ, സ്കൂൾ പൂർവവിദ്യാർഥി ഫോറം സെക്രട്ടറി ബാബു തോമസ്, സ്റ്റാഫ് സെക്രട്ടറി മേഴ്സി ബെന്നറ്റ് എന്നിവർ പ്രസംഗിച്ചു . വിദ്യാർഥികൾക്കെല്ലാം വൃക്ഷതൈകൾ വിതരണം ചെയ്തു.
ചാത്തന്നൂർ : ഉളിയനാട്കെ.പി ഗോപാലൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു . പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഗ്രന്ഥശാല അങ്കണത്തിൽ ചേർന്ന സമ്മേളനം കൊല്ലം താലൂക്ക് ലൈബ്രറി പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പി.ബിനു അധ്യക്ഷനായിരുന്നു
വൃക്ഷത്തൈകളുടെ വിതരണം കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആർ അനിൽകുമാറും പരിസ്ഥിതി പഠന ക്ലാസിന്റെ ഉദ്ഘാടനം ചിറക്കര ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപുവും നിർവഹിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയകൃഷ്ണൻ നായർ, ഫ്രാൻസിസ്, സുനിൽ, ഷാനവാസ്, സജിത, കവികുമാർ, സെക്രട്ടറി ടി ആർ ദിപു , സംഗീത തുടങ്ങിയവർ പ്രസംഗിച്ചു.