ചിറക്കര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപി ധർണ നടത്തി
1300414
Monday, June 5, 2023 11:34 PM IST
ചാത്തന്നൂർ : ചിറക്കര ഗ്രാമപഞ്ചായത്തിന് മുന്നിൽ ബി ജെ പി ധർണ നടത്തി. കാലിത്തൊഴുത്ത് കുംഭകോണവും സ്വജനപക്ഷപാതവും അഴിമതിയും നടന്നുവെന്ന പരാതിയിന്മേൽ വിജിലൻസ് അന്വേക്ഷണത്തിൽ പരാതിക്ക് കഴമ്പുണ്ടെന്ന് കണ്ടെത്തുകയും രണ്ട് താത്ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് മുഖം രക്ഷിയ്ക്കാനുള്ള ഭരണപക്ഷത്തിന്റെ നെറികെട്ട ജനദ്രോഹ നിലപാട് തുറന്ന് കാട്ടിക്കൊണ്ടും യഥാർഥ പ്രതികൾ ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നെടുങ്ങോലം ചിറക്കര ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പഞ്ചായത്തിനുമുൻപിൽ ധർണയും നടത്തിയത്.
ധർണ ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ശ്യാം പ്രവീൺ ഉദ്ഘാടനം ചെയ്തു ബിജെപി നെടുങ്ങോലം ഏരിയ പ്രസിഡന്റ് റോയി പങ്കുവിള അധ്യക്ഷത വഹിച്ചു. ചിറക്കര ഏരിയാ ജനറൽ സെക്രട്ടറി ഗിരീഷ്, പഞ്ചായത്ത് മെമ്പർ രതീഷ്. എം ആർ മണ്ഡലം ജനറൽ സെക്രട്ടറി നവീൻ. ജി. കൃഷ്ണ, ഏരിയെ സെക്രട്ടറി സന്ധ്യാമോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജൻപിള്ള , പഞ്ചായത്ത് മെമ്പർ രാഗിണി, നെടുങ്ങോലം ഏരിയാ ജനറൽ സെക്രട്ടറി. സജി നെടുങ്ങോലം ഏരിയാ വൈസ് പ്രസിഡന്റ് വിപിൻ, ഏരിയാ സെക്രട്ടറി. ദേവീദാസൻ ഏരിയാ കമ്മറ്റി അംഗങ്ങളായ മണികണ്ഠൻ, രമണൻ, വിജിത്, നെടുങ്ങോലം തുടങ്ങിയവർ നേതൃത്വം നൽകി.