വി കെയർ പാലിയേറ്റീവിന്റെ സ്കൂൾ വണ്ടി പുറപ്പെട്ടു
1300159
Sunday, June 4, 2023 11:37 PM IST
കൊല്ലം : കിടപ്പുരോഗികളുടെയും കാൻസർ രോഗികളുടെയും കുട്ടികൾക്ക് പഠനത്തിനാവശ്യമായ പുസ്തകങ്ങളും സ്കൂൾ ബാഗുകളും കുടകളും പേനകളും പെൻസിലുകളും അവരുടെ വീടുകളിൽ കൊണ്ടെത്തിക്കുന്ന സ്കൂൾ വണ്ടിയുടെ ഫ്ലാഗ് ഓഫ് എം എൽ എ എം നൗഷാദ് നിർവഹിച്ചു.
വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കരുതൽ അക്കാഡമി, ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ, ജ്വാല വിമൻസ് പവർ എന്നിവയുടെ സഹകരണത്തോടെയാണ് സ്കൂൾ വണ്ടി സംഘടിപ്പിച്ചത്.
മറ്റു കുട്ടികളുടെ ഇടയിൽ അപകർഷതാ ബോധത്തോടെ നിന്ന് പഠന സാമഗ്രികൾ വാങ്ങിക്കുന്ന കുട്ടികളുടെ അവസ്ഥ വേദനാജനകമായതിനാൽ, അത് തിരിച്ചറിഞ്ഞു അവരുടെ ഭവനങ്ങളിൽ പഠനസാമഗ്രികൾ എത്തിക്കുന്ന വി കെയറിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് എം എൽ എ പറഞ്ഞു. വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. ട്രഷറർ ബെറ്റ്സി എഡിസൺ, നാടക സിനിമാ നടൻ കെ പി എ സി ലീലാകൃഷ്ണൻ, വി കെയർ പാലിയേറ്റീവ് ചീഫ് കോർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വൈസ് ചെയർമാൻ ഇഗ്നേഷ്യസ് വിക്ടർ, ജയിൻ ആൻസിൽ ഫ്രാൻസിസ്, സോജാ ലീൻ ഡേവിഡ്, അരുൺകുമാർ, സാജൻ സേവ്യർ, മിനിമോൾ, ഷമി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സ്കൂൾവണ്ടി ജില്ലയുടെ വിവിധഭാഗങ്ങളിലുള്ള കുട്ടികൾക്ക് സ്കൂൾ ആവശ്യസാധനങ്ങൾ കൊണ്ടെത്തിച്ചു.