ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ഇന്ന് കരിദിനം ആചരിയ്ക്കും
1300157
Sunday, June 4, 2023 11:37 PM IST
പുനലൂർ: ബിജെപി പ്രവർത്തകൻ സുമേഷ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഇന്ന് ബിജെപി കരിദിനമായി ആചരിയ്ക്കും. രാവിലെ പുനലൂർ താലൂക്കാശുപത്രിയിൽ നിന്ന് മൃതദേഹം വിലാപയാത്രയായി ടൗൺ ചുറ്റി സുമേഷിന്റെ വീട്ടിലേയ്ക്ക് കൊണ്ടു പോകും.
പ്രതിഷേധ പരിപാടികളും സംഘടിപ്പിയ്ക്കുമെന്ന് നേതാക്കൾ അറിയിച്ചു. 11 ന് സംസ്കാരം നടക്കും. കേസിലെ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന സിപിഎം പ്രാദേശിക നേതാക്കൾ റിമാൻഡിലാണ്.
സി.അച്ച്യുതമേനോൻ ലൈബ്രറിയിൽ
വനിതാ വേദി രൂപീകരിച്ചു
ചാത്തന്നൂർ : കല്ലുവാതുക്കൽ സി. അച്ച്യുതമേനോൻ ലൈബ്രറി ആന്റ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ വനിതാവേദി രൂപികരണയോഗവും ലഹരിവിരുദ്ധ ബോധവതിക്കരണ ക്ളാസും സംഘടിപ്പിച്ചു. വനിതാവേദി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജഹരീഷ് ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വനിതകളുടെ പങ്ക് എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ളാസ് ചാത്തന്നൂർ റേയ്ഞ്ച് എക്സൈസ് ഓഫീസർ അനിൽകുമാർ എടുത്തു.
ലൈബ്രററി പ്രസിഡന്റ് ബിജുജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജുകൃഷ്ണൻ, ഭരണ സമിതി അംഗങ്ങളായ എസ് അനിൽകുമാർ, എസ്.ബിനു, സിന്ധു അനി, തുളസീധരക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.