ഫോമാ കൺവൻഷന് തുടക്കം
1299876
Sunday, June 4, 2023 6:52 AM IST
കൊല്ലം: അമേരിക്കൻ മലയാളികളുടെ മഹാ സംഗമത്തിന് കൊല്ലത്ത് തുടക്കമായി. കൊല്ലം ബീച്ച് റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിലെ ഡോ. ്വന്ദനാദാസ് നഗറിൽ ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. മുൻ അമ്പാസിഡർ ടി.പി ശ്രീനിവാസൻ, ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളികുളം, ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10.30 ന് എൻആർഐ സമ്മേളനം ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷനാകുന്ന യോഗത്തിൽ ഫോമ ബസ്റ്റ് മിനിസ്റ്റർ അവാർഡ് മന്ത്രി ജി. ആർ അനിലിന് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിക്കും.
ഫോമ ബിസിനസ് എക്സലൻസ് അവാർഡ് ഡോ.ഗീവർഗീസ് യോഹന്നാനും ആർട്ട് ആൻഡ് കൾച്ചറൽ അവാർഡ് സംഗീത സംവിധായകൻ റോണി റാഫേലിനും ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ഹെൽത്ത് അവാർഡ് ഡോ. എ എം ഷാജഹാനും നൽകും .
ഉച്ചകഴിഞ്ഞ് 3.30 ന് സമാപന സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഡോ.ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എം പിമാരായ ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ പ്രസംഗിക്കും.