സ്കൂളുകളിൽ പ്രവേശനോത്സവം നടത്തി
1299870
Sunday, June 4, 2023 6:52 AM IST
ചാത്തന്നൂർ : സെന്റ് ജോർജ് യു പി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ അരങ്ങേറി. വാർഡ് മെമ്പർ രേണുക രാജേന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബെനിൽ മാത്യു, രമണിക്കുട്ടി ടീച്ചർ, വാർഡ് മെമ്പർ മീര ഉണ്ണി, പി റ്റി എ പ്രസിഡന്റ് സിദ്ദിഖ് മൗലവി, സ്റ്റാഫ് സെക്രട്ടറി സുനു മോൾ എന്നിവർ പ്രസംഗിച്ചു.
പരവൂർ : ചാത്തന്നൂർ ഉപജില്ല പ്രവേശനോത്സവം പരവൂർ കോട്ടപ്പുറം ജിഎൽപിസ്കൂളിൽ നടന്നു. ജി.എസ് ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൺ ശ്രീജ. പി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ സഫർ ഖയാൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. അംബിക, വാർഡ് കൗൺസിലർ എസ്. ശ്രീലാൽ, നഗരസഭ കൗൺസിലർ എസ്. അശോക് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ സുന്ദർദാസ്, ഡയറ്റ് ഫാക്കൽറ്റി ഡോ. സന്തോഷ് കുമാർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ആശ.കെ. കൊച്ചയ്യം , എസ്എംസി ചെയർമാൻ അരുൺ പനയ്ക്കൽ, പ്രഥമാധ്യാപിക മാഗി സിറിൾ, വിദ്യാർഥി പ്രതിനിധി കുമാരി പ്രാർഥന എസ്.ജി തുടങ്ങിയവർ പ്രസംഗിച്ചു.
നവാഗതരെ വിദ്യാർഥികൾ ദീപം തെളിച്ച് അക്ഷരമാല , അക്ഷര തൊപ്പി, അക്ഷര പൂക്കൾ എന്നിവ നല്കി വാദ്യമേളങ്ങളുടേയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും അകമ്പടിയിൽ ക്ലാസുകളിലേക്ക് ആനയിച്ചു. മണലെഴുത്ത്, അക്ഷര വൃക്ഷം പൂർത്തിയാക്കൽ എന്നിവയും നടന്നു തുടർന്ന് പഠനോപകരണങ്ങൾ വിതരണം നടത്തി. ശേഷം വിദ്യാർതഥികൾക്കും രക്ഷിതാക്കൾക്കും മധുരവിതരണവും നടത്തി.
കൊട്ടാരക്കര : എഴുകോണിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവം വർണാഭമായി. പഞ്ചായത്ത് തല ഉദ്ഘാടനം എഴുകോൺ ഗവ.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ആർ.വിജയപ്രകാശ് അധ്യക്ഷത വഹിച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുതിയ ബാഗും, പഠനോപകരണങ്ങളും സമ്മാനമായി നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പൂർവ വിദ്യാർഥിയും സിനിമാ നിർമാതാവും വ്യവസായിയുമായ ബൈജു അമ്പലക്കരയാണ് സമ്മാനങ്ങളും സദ്യയും ഒരുക്കിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സ്ഥിരം സമിതി അധ്യക്ഷരായ എസ്.സുനിൽ കുമാർ, ടി.ആർ.ബിജു, അംഗങ്ങളായ സുഹർ ബാൻ, ആർ.എസ്. ശ്രുതി, പ്രഥമാധ്യാപിക സബീല ബീവി . ടി.ആർ, കെ.ജയപ്രകാശ് നാരായണൻ, അനിരുദ്ധൻ, മുൻ പ്രഥമാദധ്യാപിക ഡെൽഫിൻ മേരി, ഡയറ്റ് സീനിയർ ലക്ചറർ ദിലീപ്, ബിആർസി കോർഡിനേറ്റർ മഞ്ചു. ഐ, അധ്യാപകരായ ടി.ജി.രമാദേവി, ഒ.വസന്തകുമാരി, എൻ.ഗംഗ തുടങ്ങിയവർ പ്രസംഗിച്ചു.
കൊട്ടാരക്കര: വാളകം ഗവ. എൽപി സ്കൂളിൽ പ്രവേശനോൽസവത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും പാo പുസ്തകങ്ങൾ സമ്മാനിച്ചു വാളകം തണൽ വാട്സ്ആപ്പ് കൂട്ടായ്മയാണ് എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ വിതരണം ചെയ്തത്.
പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ ബി അനിൽകുമാർ നിർവഹിച്ചു. വാർഡ് മെബർ അജിത, ജയപ്രകാശ് പഴയിടം , മുൻ പി റ്റി എ പ്രസിഡന്റ് തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ എം റജി, റ്റി പി വേണുഗോപാൽ, ദീപേഷ് കൃഷ്ണൻ, എച്ച് എം സുരേഷ്, അധ്യാപകർ ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.
കൊട്ടാരക്കര: വെട്ടിക്കവല പാലമുക്ക് ഗവ.വെൽഫെയർ എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സുദേശൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എ.ദിവാകരൻ, കെ ഗോപിനാഥ്, ഷേർലി എബ്രഹാം എന്നിവർ പ്രസംഗിച്ചു.