ലോക പരിസ്ഥിതി ദിനം; ക്വിസ് മത്സരം നടത്തി
1299866
Sunday, June 4, 2023 6:47 AM IST
ചവറ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ മത്സരത്തില്‍ കെ എം എം എല്‍ പരിസരത്തെ വിവിധ സ്കൂളുകളില്‍ നിന്നും ചവറ ബി ജെ എം കോളേജില്‍ നിന്നുമായി 36 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കമ്പനിയിലെ എന്വിയോണ്മെന്റല് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ പരിസ്ഥിതി ദിനാഘോഷ കമ്മിറ്റിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ വലിയം സെന്‍ട്രല്‍ സ്കൂളിനെ പ്രതിനിധീകരിച്ച സല്‍ദ ഫാത്തിമയും അനഘ എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ് ബി വി എസ് ഗവ.എച്ച്എസ്എസ് പന്മന മനയില്‍ സ്കൂളിലെ അമൃത എം എസ്, അഷിക്ക ആശിം എന്നിവര്‍ രണ്ടാം സ്ഥാനവും ഗവ.വിഎച്ച്എസ്എസ് കൊറ്റംകുളങ്ങരയിലെ അശ്വിന് എസ് പിള്ള, വൈഷ്ണവ് എന്നിവര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
കോളേജ് തല മത്സരത്തില്‍ ചവറ ബിജെഎം കോളേജിലെ അവന്തിക രാജ്, അഭിജിത് ആര്.എസ് (ബിഎസ് സി മാത്തമാറ്റിക്സ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആയിഷ നാസര്‍, ഫാത്തിമ എ (ബിഎസ് സി കെമിസ്ട്രി), ഭാഗ്യലക്ഷ്മി ആര്, അപര്‍ണ ആര് (ബിഎ ഇംഗ്ലീഷ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. വിജയികളായ വിദ്യാര്‍ഥികള്‍ക്ക് നമാളെ കമ്പനിയില്‍ നടക്കുന്ന പരിസ്ഥിതിദിനാഘോഷ ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്കി ആദരിക്കും.