നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​ നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്ത് 10ന്
Sunday, June 4, 2023 6:47 AM IST
കൊല്ലം: നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​ലൂ​ക്കു​ക​ളി​ലെ കോ​ട​തി ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ 10ന് ​ലോ​ക് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന കേ​സു​ക​ള്‍, പൊ​ന്നും വി​ല ന​ഷ്ട​പ​രി​ഹാ​ര വി​ധി ന​ട​ത്തു​ന്ന കേ​സു​ക​ള്‍, ഇ​തു​വ​രെ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​രാ​ത്ത ബാ​ങ്ക് വാ​യ്പ കു​ടി​ശി​ക ത​ര്‍​ക്ക​ങ്ങ​ള്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി ന്യാ​യ​വി​ല അ​ണ്ട​ര്‍​വാ​ല്യൂ​വേ​ഷ​ന്‍ ത​ര്‍​ക്ക​ങ്ങ​ള്‍, വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ള്‍, വ്യ​ക്തി ത​ര്‍​ക്ക​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, മ​റ്റു സേ​വ​ന​ദാ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ള്‍, പി ​എ​ല്‍ പി​ക​ള്‍ എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

ലോ​ക് അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ അ​ട​ച്ച് തീ​ര്‍​ക്കാ​വു​ന്ന കേ​സു​ക​ള്‍​ക്കാ​യി ജി​ല്ല​യി​ലെ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ളി​ല്‍ പ്ര​ത്യേ​ക സി​റ്റി​ങ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ള്‍​ക്ക് അ​ത​ത് കോ​ട​തി​ക​ളു​മാ​യും, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍​ക്ക് അ​ത​ത് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി ഓ​ഫീ​സു​മാ​യും ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 8848244029(കൊ​ല്ലം), 8075670019(കൊ​ട്ടാ​ര​ക്ക​ര), 9446557589 (ക​രു​നാ​ഗ​പ്പ​ള്ളി), 8547735958(പ​ത്ത​നാ​പു​രം), 9447303220(കു​ന്ന​ത്തൂ​ര്‍).