സൗജന്യ തൊഴിൽ പരിശീലനം
1299861
Sunday, June 4, 2023 6:47 AM IST
കൊട്ടാരക്കര: പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ ഹബ് പദ്ധതിയുടെ ഭാഗമായി കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.
ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്, ട്രെയിനീ - ഹെയർ ഡ്രസിങ്, ക്രാഫ്റ്റ് ബേക്കർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ കോഴ്സുകൾ ജൂണിൽ ആരംഭിക്കും. താല്പര്യം ഉള്ളവർ 10നകം അപേക്ഷിക്കണം. 9495999782, 9995925844