പു​ന​ലൂ​ർ: കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു. ക​ക്കോ​ട് സ​ന്തോ​ഷ് ഭ​വ​നി​ൽ സു​മേ​ഷ് (44) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ക​ക്കോ​ട് ഗ്ര​ന്ഥ​ശാ​ലാ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ർ​ഡു കൗ​ൺ​സി​ല​റും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സു​മേ​ഷി​ന് കു​ത്തേ​റ്റി​രു​ന്നു.

ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ സു​മേ​ഷ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ര​വി​ന്ദാ​ക്ഷ​നും പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഭാ​ര്യ: സീ​ത. മ​ക്ക​ൾ: അ​മ​ൽ, അ​മൃ​ത.