സൗജന്യ വൃക്ഷതൈ വിതരണം അഞ്ചു മുതല്‍
1299319
Thursday, June 1, 2023 11:13 PM IST
കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു. ലോക പരിസ്ഥിതി ദിനമായ അഞ്ചു മുതല്‍ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.
വരുന്ന മൂന്നു വര്‍ഷങ്ങളിലായി വൃക്ഷതൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സര്‍ക്കാരേതര സംഘടനകള്‍ക്കും തൈകള്‍ ലഭ്യമാക്കും. സൗജന്യമായി കൈപ്പറ്റുന്ന തൈകള്‍ വില്ല്ക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല. ഇക്കാര്യം വനം വകുപ്പ് അധികൃതര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തും.
കൊല്ലം വന മേഖലയിലായി (തിരുവനന്തപുരം-207000, കൊല്ലം-203500, പത്തനംതിട്ട-163000, ആലപ്പുഴ-225000, കോട്ടയം-200000) ആകെ 9,98,500 തൈകള്‍ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
എറണാകുളം റീജനില്‍ (എറണാകുളം-210000, ഇടുക്കി-205000, തൃശൂര്‍-225000, പാലക്കാട്-220000) ആകെ 86,00,00 തൈകളും സജ്ജമാക്കി. കോഴിക്കോട് വനം റീജനില്‍ (കാസർകോഡ്-52700, കണ്ണൂര്‍-50000, കോഴിക്കോട്-40000, വയനാട്-40000, മലപ്പുറം-50000) ആകെ 23,27,00 തൈകളും വിതരണത്തിന് തയാറാണ്.
ഇത്തരത്തില്‍ ആകെ 20,91,200 തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്. തൈകള്‍ അതത് വനം വകുപ്പ് ഓഫീസുകളില്‍ നിന്നും അഞ്ചു മുതല്‍ ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.
ആദരവ് സംഘടിപ്പിച്ചു
കുണ്ടറ: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പടപ്പക്കരയിൽ ആദരവ് -2023 സംഘടിപ്പിച്ചു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ജോഷി ജോൺ അധ്യക്ഷത വഹിച്ചു. ജോൺസൺ നാവിസ്, ആന്റണി, ജോസഫ്, സുഭാഷ് ആഞ്ചലോസ്, രാജീവ്സു, ജീഷ് ജോയ്, ബിനോയ് ജോർജ്, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ജെ മേഴ്സിക്കുട്ടിയമ്മ, എസ് ആർ അരുൺ ബാബു, കെ അനിൽകുമാർ, ജെ ഷാഫി, വിൽഫ്രഡ് എന്നിവർ പ്രസംഗിച്ചു.