മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ
1299317
Thursday, June 1, 2023 11:13 PM IST
കൊല്ലം: സ്പെഷൽ സ്ക്വാഡ് കിളികൊല്ലൂർ, കല്ലുംതാഴം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ആറ് ലിറ്റർ മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ വിഷ്ണു ബി യുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് കിളികൊല്ലൂർ ഇരട്ടകുളങ്ങര ശിവ ചൈതന്യയിൽ സജീവിനെ പിടികൂടിയത്. ഇയാൾ കുറെ നാളുകളായി മംഗലാപുരം ഭാഗത്ത് പോയി വരുന്പോൾ മാഹി നിന്നും മദ്യം വാങ്ങി സ്ഥിരമായി മദ്യം വിൽപ്പന നടത്തുകയായിരുന്നു.
ഇയാളുടെ കടയുടെ മറവിലാണ് മദ്യം വിൽപ്പന. വിലകൂടിയ വിദേശ മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. 500 രൂപക്ക് ലഭിക്കുന്ന മദ്യം 1500 രൂപ വിലക്കാണ് വിൽക്കുന്നത്. കുറച്ച് നാളുകളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഡ്രൈ ഡേയിലാണ് വിപുലമായ കച്ചവടം. മാഹി വ്യാജ മദ്യത്തിന്റെ വില്പനയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസ് അറിച്ചു എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ബിക്കൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.മനോജ്ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ നിഥിൻ, അജീഷ് ബാബു, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ ഗംഗ.ജി, എക്സൈസ് ഡ്രൈവർ സുബാഷ് എന്നിവർ ഉണ്ടായിരുന്നു.