പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം: ആർഎസ്പി
1299315
Thursday, June 1, 2023 11:13 PM IST
കുണ്ടറ: കുണ്ടറ താലൂക്കാശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആർഎസ്പി ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവർത്തകർക്കു നേരെ സംസ്ഥാന വ്യാപകമായുണ്ടാകുന്ന ആക്രമണങ്ങൾ തുടർക്കഥ യായിരിക്കുകയാണ്. കുണ്ടറ, ചിറ്റുമല പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന താലൂക് ആശുപത്രിയിൽ അവശ്യത്തിനുള്ള സുരക്ഷാ ജീവനക്കാർ ഇല്ലാത്തത് പലപ്പോഴും അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും പരിഹാരമാ യിട്ടില്ല.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയ്ക്ക് അധിക സമ്പത്തീക ബാധ്യത വരുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. അതിനാൽ അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റ് ആശുപത്രിയിൽ സ്ഥാപിക്കണമെന്ന് ആർ എസ് പി പേരയം ലോക്കൽ കമ്മിറ്റി അവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റിയംഗം ഷാജി പേരയം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി. മഹേശ്വരൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മിനീഷ്യസ് ബെർണർഡ്, ജോസഫ് കരികുഴി, ലിജു വർഗീസ്, ഹരിസൺ ഹെൻറി, ബിജു പൂക്കോലിക്കൽ, ഷീബ ഷാജി, പ്രിയ തങ്കച്ചൻ, ബിനു കരികുഴി, ജിനോ ജോൺസൻ, നിജോ കോട്ടപ്പുറം, അഭിജിത് പടപ്പക്കര എന്നിവർ പ്രസംഗിച്ചു.