വ​യോ​ധി​ക​ൻ വി​ദേ​ശ​ത്ത് മ​രി​ച്ചു
Thursday, June 1, 2023 2:12 AM IST
കൊ​ല്ലം: മ​ക​ൾ റാ​ങ്കി​ന്‍റെ ഉ​ന്ന​തി​യി​ലെ​ത്തി​യ​ത​റി​യാ​തെ പി​താ​വ് വി​ദേ​ശ​ത്ത് മ​രി​ച്ചു. ശാ​സ്താം​കോ​ട്ട ആ​ഞ്ഞി​ലി​മൂ​ട് തു​ണ്ടി​ൽ ലേ​ക്ക് വ്യൂ​വി​ൽ ജോ​സ് ആ​ൻ​ഡ്രൂ​സ് (53) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ബി ​വോ​ക് സോ​ഫ്റ്റ് വെ​യ​ർ ഡ​വ​ല​പ്മെ​ന്‍റി​ൽ മ​ക​ൾ ശ്വേ​ത മ​രി​യ​ജോ​സ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ സ​ന്തോ​ഷ വാ​ർ​ത്ത എ​ത്തി​യ ദി​വ​സ​മാ​ണ് പി​താ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യും എ​ത്തി​യ​ത്. ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ശ്വേ​ത. 27 വ​ർ​ഷ​മാ​യി റി​യാ​ദ് പ്രി​ൻ​സ് സു​ൽ​ത്താ​ൻ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ സൂ​പ്പ​ർ​വൈ​സ​റാ​ണ് ജോ​സ് ആ​ൻ​ഡ്രൂ​സ്. ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന് 3.30ന് ​ശാ​സ്താം​കോ​ട്ട സെ​ന്‍റ് തോ​മ​സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ കോ​ഴി​ക്കോ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ക്കും. ശാ​സ്താം​കോ​ട്ട ബി​ആ​ർ​സി​യി​ലെ സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​റ്റ​ർ ജ​നീ​റ്റ പൂ​ർ​ണി​മ മാ​ത്യു​വാ​ണ് ഭാ​ര്യ. മ​ക​ൻ മാ​ത്യു ജോ​സ്.