സൗജന്യ പരിശീലനവും അവാർഡ് ദാനവും നടത്തി
1299059
Wednesday, May 31, 2023 11:33 PM IST
പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജിയണിന്റെയും പുനലൂർ സംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. പുനലൂർ കെഎസ്ആർടി സി സ്റ്റാൻഡിന് സമീപത്തുള്ള ബാബാജി ഹാളിലാണ് പരിപാടി നടന്നത്.
നഗരസഭാ വൈസ് ചെയർമാൻ ഡി. ദിനേശൻ ഉദ്ഘാടനം ചെയ്തു. പുനലൂർ സംസ്കാരിക സമിതി പ്രസിഡന്റ് എ. കെ നസീർ അധ്യക്ഷത വഹിച്ചു.കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, മഹേഷ് ഭഗത്, റാണി നൗഷാദ്, ബിനീഷ് എന്നിവർക്ക് ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ബാബ അലക്സാണ്ടർ അവാർഡുകൾ സമ്മാനിച്ചു.
സെന്റ് ബെനഡിക്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ ബിജു രാജു, പുനലൂർ സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് ജിസ് മോൾ കല്ലുംകടവിൽ, തിരക്കഥാകൃത്ത് അനീഷ്. വി.ശിവദാസ്, ജയശ്രീ എസ്, അൽ അമീന എ, വിഘ്നേഷ്. എം എന്നിവർ പ്രസംഗിച്ചു.