മനുഷ്യാവകാശ സംരക്ഷണ സമിതി അനുമോദന സമ്മേളനം നടത്തി
1299057
Wednesday, May 31, 2023 11:33 PM IST
കൊല്ലം: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ 28 -ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ നടന്നുവരുന്ന പരിപാടിയുടെ ഭാഗമായി അയത്തിൽ സംസ്ഥാന ഹെഡ് ഓഫീസ് ഹാളിൽ വിദ്യാഭ്യാസ അവാർ ഡ ുകൾ വിതരണം ചെയ്തു.
എസ്എസ്എൽസി, പ്ലസ്ടു വരെയുള്ള പ്രതിഭകൾക്കും ബിരുദത്തിന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും 2022 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 533- ാം റാങ്ക് കരസ്ഥമാക്കിയ ഡോ.അഞ്ജിത ഹ്യൂബർട്ട് എന്നിവർക്കും സമിതി പ്രശംസ പത്രവും മെമെന്റോയും നൽകി അനുമോദിച്ചു. കൂടാതെ പ്രാഥമിക തലം മുതൽ ഡിഗ്രി തലം വരെയുള്ള 100 കണക്കിന് വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.
സമ്മേളനം ഇരവിപുരം എംഎൽഎ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മുൻ ജയിൽ സിഐജി ബി. പ്രദീപ്, സംസ്ഥാന പിആർഒ ജി ശങ്കർ, സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ എൻ രാജു, കെ കെ രാജീവ്, കൊല്ലം പ്രസാദ്, സംസ്ഥാന സെക്രട്ടറിമാരായ കെന്നത് ഗോമസ്, കൊല്ലം സുകു, സുരേഷ് കെ കരുണ്, കുരീപ്പുഴ യഹിയ, അബ്ദുൽ റഹ്മാൻ കോയ, ട്രഷറർ ജോൺ വർഗീസ് പുത്തൻപുര, വനിതാവിംഗ് സംസ്ഥാന രക്ഷാധികാരി ഷാഹിദ ലിയാഖത്ത്, അലക്സാ ണ്ടർ സെബാസ്റ്റ്യൻ, ഗോകുലം മഠത്തിൽ, നജുമാ ഷാനവാസ്, വനിതാ വിംഗ് പ്രസിഡന്റ് തങ്കമണി ബെല്ലാർ, ഡോ..അഞ്ജിത ഹ്യൂബർട്ട് എന്നിവർ പ്രസംഗിച്ചു.