മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു
1299055
Wednesday, May 31, 2023 11:33 PM IST
ചവറ: പന്മന ഗ്രാമപഞ്ചായത്തിൽ ആധുനിക സംവിധാനത്തോടുകൂടിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു. എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഷമി അധ്യക്ഷയായി . 26 ലക്ഷം രൂപ ചെലവഴിച്ചാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ നിർമിച്ചത്. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ സി പി സുധീഷ് കുമാർ, എസ് സോമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കൊച്ചറ്റയിൽ റഷീന, സുകന്യ, ജോർജ് ചാക്കോ, ബ്ലോക്ക് മെമ്പർ സീനത്ത്, ശുചിത്വ മിഷൻ കോഡിനേറ്റർ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വി ഇ ഒ മാരായ വിശാൽ, സ്മൃതി, സിഡിഎസ് ചെയർപേഴ്സൺ, അസി.സെക്രട്ടറി ജയലക്ഷ്മി, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.