പ്രതിഭ സായാഹ്നം സംഘടിപ്പിച്ചു
1299053
Wednesday, May 31, 2023 11:33 PM IST
അഞ്ചൽ: തടിക്കാട് എം.എ അഷറഫ് ലൈബ്രറി ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസായാഹ്നവും സയൻസ് മോട്ടിവേഷൻ ഷോയും സംഘടിപ്പിച്ചു.
കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി ഡോ.എം.എം ഷാജിവാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിതം സമിതി അധ്യക്ഷന് ഡോ.കെ. ഷാജി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
സിഐറ്റിയു അഞ്ചൽ ഏരിയ സെക്രട്ടറി പി. അനിൽകുമാർ, സിപിഎം അറയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്യലാൽ, എൻ.സുശീലമണി ടീച്ചർ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ലത്തീഫ്, എസ്.കഹാർ, ജോമോൻ.ജെ, നസീർ ആര്യൻതട്ടിൽ, ആർ.രതീഷ് ,എസ്.ഷാൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സയൻസ് മോട്ടിവേഷൻ ഷോയും നടന്നു.