ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയ്ക്ക് തിരിതെളിഞ്ഞു
1299050
Wednesday, May 31, 2023 11:33 PM IST
കൊല്ലം: അമേരിക്കൻ ഐക്യനാടുകളിലെ ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിൽ അറിയപ്പെടുന്ന ശിവഗിരി ആശ്രമത്തിന് വാഷിംഗ്ടൺ ഡിസിയിൽ തിരിതെളിഞ്ഞു. ആശ്രമത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർഥ, സ്വാമി ശങ്കരാനന്ദ എന്നിവർ കാർമികത്വം വഹിച്ചു .
നോർത്ത് പോയിന്റ്് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്തു . ശിവഗിരി ആശ്രമം അമേരിക്കയിലെ ശ്രീനാരായണ ദർശന പ്രചാരണത്തിന് പുതിയ വഴിത്തിരിവാകുമെന്നും ലോകത്തിലെ പ്രമുഖ സർവകലാശാലകൾ എല്ലാം ശ്രീനാരായണ ഗുരുവിന്റെ കൃതികൾ പാഠ്യപദ്ധതിയാക്കുന്ന ഈ കാലയളവിൽ ഗുരുദർനത്തിന് പ്രസക്തിയേറുകയാണ്.
മാനവരാശിക്ക് മതസൗഹാർദത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകൾ പാകിയ ഗുരുദേവ ദർശനം ഐക്യരാഷ്ട്ര സഭപോലും ഭാവിയിൽ ഏറ്റെടുക്കുമെന്നു റൂബിൻ കോളിൻസ് അഭിപ്രായപ്പെട്ടു .
സ്വാമി ഗുരുപ്രസാദ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ, വൈസ് പ്രസിഡന്റുമാരായ മനോജ് കുട്ടപ്പൻ, അനിൽ കുമാർ, ട്രഷറർ സന്ദീപ് പണിക്കർ, ജോയിന്റ് സെക്രട്ടറി സാജൻ നടരാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .