പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
1299049
Wednesday, May 31, 2023 11:30 PM IST
ചവറ : ബിജെഎം ഗവ.കോളേജിലെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ ദിനചാരണം സംഘടിപ്പിച്ചു.
ചവറ ശങ്കരമംഗലം ജംഗ്ഷനിൽ നടന്ന പുകയില വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളിൽ എൻ സി സി യൂണിറ്റിലെ കുട്ടികൾ മൂകാഭിനയത്തിലുടെ പൊതുജനങ്ങൾക്കായി പുകയിലയുടെ ദൂഷ്യ വശങ്ങളെ കുറച്ച് വിവരിച്ചു. തുടർന്ന് കേഡറ്റുകൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ പൊതു ജനങ്ങൾക്കു എത്തിച്ചു.
കൊല്ലം എൻ സി സി ഏഴാം കേരളാ ബറ്റാലിയന്റെ നേതൃത്വത്തിൽ നടന്ന പുകയില വിരുദ്ധ ദിനചാരണം കോളേജ് പ്രിൻസിപ്പൽ ഡോ. അനിത. പി ഉദ്ഘാടനം ചെയ്തു.
എൻ സി സി ഓഫീസർ ലഫ്. കിരൺ, അണ്ടർ ഓഫീസർമാരായ ഹൃദ്യ കൃഷ്ണ, ആദിത്യൻ, അഖില എന്നിവർ പ്രവർത്തങ്ങൾക്കു നേതൃത്വം നൽകി. ചവറ ശങ്കരമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലും പരിപാടി സംഘടിപ്പിച്ചു.