ചവറ സബ്ജില്ലാ പ്രവേശനോത്സവം, എല്ലാം സജ്ജമാക്കി വിദ്യാഭ്യാസ വകുപ്പ്
1299045
Wednesday, May 31, 2023 11:30 PM IST
ചവറ: ചവറ സബ് ജില്ലയിലെ വിദ്യാലയങ്ങൾ കുരുന്നുകളെ വരവേൽക്കുവാൻ സജ്ജമായി കഴിഞ്ഞു . സബ്ജില്ലാതലവും ചവറ പഞ്ചായത്ത് തലവും പുതുക്കാട് എൽപിഎസിൽ നടക്കും.
മൈനാഗപ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം വേങ്ങ വി വി എം എൽ പി സ്കൂളിലും പന്മന പഞ്ചായത്ത് തല ഉദ്ഘാടനം ഗവ.പന്മന എൽപിഎസിലും നടക്കും. തേവലക്കര പഞ്ചായത്ത് തല ഉദ്ഘാടനം മുളയ്ക്കൽ എൽപിഎസിലും തെക്കുംഭാഗം പഞ്ചായത്ത് തല ഉദ്ഘാടനം ചവറ സൗത്ത് ഗവ.യുപിഎസിലും നീണ്ടകര പഞ്ചായത്ത് തല ഉദ്ഘാടനം പരിമണം ജി എൽ പി എസിലും നടക്കും.
പഠനോപകരണങ്ങൾ
വിതരണം ചെയ്തു
ചവറ: ചവറ ബിസി ലൈബ്രറി ആൻഡ് ക്രീയേറ്റീവ് സെന്റർ പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. അർഹരായ വിവിധ ക്ലാസുകളിലെ കുട്ടികൾക്കാണ് ബാഗ്, കുട, ടിഫിൻ ബോക്സ്, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തത്.
ലൈബ്രറി ഭാരവാഹികളായ അജയകുമാർ, വിവേക് വിജയൻ,അഭിലാഷ് ചന്ദ്രൻ, പ്രവീൺ, അശ്വതി, രജിത. എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അഭിമുഖം നാളെ
ചവറ : ചവറ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ രണ്ട് യുപിഎസ് ടി താൽക്കാലിക ഒഴിവും ഹൈസ്കൂൾ വിഭാഗത്തിൽ ഒരു എച്ച് എസ് ടി (മലയാളം) താൽക്കാലിക ഒഴിവും ഉണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ രണ്ടിന് രാവിലെ 11 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളും ഒരു കോപ്പിയും ബയോഡേറ്റയും സഹിതം ഹാജരാകണം എന്ന് പ്രഥമധ്യാപിക അറിയിച്ചു.