കേരളത്തിൽ മാതൃഭാഷാ വകുപ്പ് രൂപീകരിക്കണം: എംഎൽഎ
1299041
Wednesday, May 31, 2023 11:30 PM IST
കൊല്ലം: കേരള സർക്കാർ വളരെ അടിയന്തിര പ്രാധാന്യത്തോടെ മാതൃഭാഷാ വകുപ്പ് രൂപീകരിക്കണമെന്ന് നിയമസഭാംഗം എം. നൗഷാദ് ആവശ്യപ്പെട്ടു. ഈ ആവശ്യം സാധ്യമാക്കാൻ തന്റെ അകമഴിഞ്ഞ പിന്തുണയും പ്രവർത്തനവും ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
മലയാള ഐക്യവേദി കൊല്ലം പബ്ളിക് ലൈബ്രറിയിൽ സംഘടിപ്പിച്ച ഭാഷാ ആദരവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡി. സുധീന്ദ്രബാബു അധ്യക്ഷത വഹിച്ചു. കാഥികൻ പ്രഫ. വി. ഹർഷകുമാർ, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ, ജനറൽ സെക്രട്ടറി അടുതല ജയപ്രകാശ് ട്രഷറർ യു അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
കൊല്ലം എസ് എൻ കോളേജ് മലയാളം വകുപ്പ് മുൻ മേധാവി പൊന്നറ സരസ്വതി, കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമദദ്രൻ, നോവലിസ്റ്റ് പി രമണിക്കുട്ടി, വി ടി കുരീപ്പുഴ, കെ പി സജിനാഥ്, ചിത്രകാരൻ ബൈജു പുനുക്കന്നൂർ, സിനിമാ മാധ്യമ പ്രവർത്തകൻ പല്ലിശേരി, ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് കെബി മുരളീകൃഷ്ണൻ, നാടകനടനും കവിയുമായ സുൽഫി ഓയൂർ, മിമിക്രി താരം അദ്വൈത് ഗിന്നസ്, കാഥികൻ പ്രഫ.വസന്തകുമാർ സാംബശിവൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി.
ഐക്യവേദി വൈസ് പ്രസിഡന്റ് എ. റഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന കവി സംഗമം ജി വിക്രമൻ പിള്ള ഉദ്ഘാടനം ചെയ്തു. അജയൻ കൊട്ടറ, എം.പി വിശ്വനാഥൻ, കൊല്ലം ശേഖർ, കോട്ടുക്കൽ ശ്യാമപ്രസാദ്, ഉമാസാന്ദ്ര, കസ്തൂരി ജോസഫ്, ധന്യ തോന്നല്ലൂർ, നീരാവിൽ വിശ്വമോഹൻ, ഡി പ്രിയദർശൻ, രാജൻ മടയ്ക്കൽ, അപ്സര ശശികുമാർ, സുൽഫി ഓയൂർ, രാജു കൃഷ്ണൻ, ഹിൽഡ ഷീല, മുരുകൻ പാറശേരി, കെ എൻ കുറുപ്പ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.