ട്രയേജ് സംവിധാനം ഏര്‍പ്പെടുത്തി
1298731
Wednesday, May 31, 2023 4:00 AM IST
കൊല്ലം: രോഗത്തിന്റെ സ്വഭാവം അനുസരിച്ച് തിരക്ക് നിയന്ത്രിക്കുന്നതിനായി രോഗികളെ ക്രമപ്പെടുത്തുന്നതിനുളള ട്രയേജ് സംവിധാനം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഏര്‍പ്പെടുത്തി.
ട്രയേജ് മുഖേന അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ വിഭാഗങ്ങളായി തിരിക്കുന്നു. ഏറ്റവും ഗുരുതരവും അടിയന്തര സഹായം ആവശ്യമായ രോഗികളെ ചുവന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുവാന്‍ സാധിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എസ് ഷിനു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് സന്ധ്യ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ച് ട്രയേജ് സംവിധാനം വിലയിരുത്തി.