വികസനത്തിന്റെ മികച്ച മാതൃക നല്കാന് മോദി സര്‍ക്കാരിന് കഴിഞ്ഞു: കെ.സുരേന്ദ്രന്
1298729
Wednesday, May 31, 2023 4:00 AM IST
കൊല്ലം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നിര്‍വഹിച്ചു.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടായതെന്നും അടിസ്ഥാനസൗകര്യ വികസനം അതിവേഗം നടപ്പാക്കാന്‍ സര്‍ക്കാരിനായെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ജനങ്ങള്‍ നല്കുന്ന അഭൂതപൂര്‍വമായ പിന്തുണ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. ദേശീയപാത വികസനം, വിമാനത്താവളങ്ങളുടെ നിര്‍മാണം, ആരോഗ്യ മേഖലയില്‍ ഉണ്ടായ കുതിച്ചുകയറ്റം, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ താഴേത്തട്ടിലേക്കെത്തിക്കാനായതുമെല്ലാം ഇതില്‍ ചിലത് മാത്രമാണ്. കഴിഞ്ഞ 65 വര്‍ഷത്തിനിടയ്ക്ക് കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ സാധിക്കാത്ത പല പദ്ധതികള്‍ക്കും രൂപം നല്കാന് മോദി ഭരണത്തിനായി.
പാവപ്പെട്ടവന്റെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള വികസന പദ്ധതികള്‍ക്കാണ് മോദി സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. വിമര്‍ശിച്ചവരെല്ലാം വിവിധ മേഖലകളില്‍ മോദി സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളാണെന്നും വികസനത്തിന്റെ മികച്ച മാതൃക സൃഷ്ടിക്കാന്‍ നരേന്ദ്രമോദിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്കരണം രാഹുല്‍ ഗാന്ധിക്ക് ആ സഭയില്‍ കയറാനാകാത്തതിന്റെ വിഷമം കാരണമാണെന്നും ശശിതരൂരിനെ പോലുള്ളവരുടെ വാക്കുകള്‍ പോലും മോദിക്ക് അനുകൂലമായത് മോദിയുടെ ഭരണനേട്ടത്തിന്റെ അടയാളമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ഒമ്പതാം വാര്‍ഷികം പ്രമാണിച്ച് അംഗപരിമിതരായ ഒന്‍പത് പേര്‍ക്ക് വീല്‍ചെയറുകള്‍ നല്‍ക്കുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. വി.റ്റി. രമ, എസ്. പ്രശാന്ത്, ജി. ഗോപിനാഥ്, ബി. ശ്രീകുമാര്‍, സുരേന്ദ്രനാഥ്, രാജേശ്വരി രാജേന്ദ്രന്, മന്ദിരം ശ്രീനാഥ്, വി. എസ്. ശാലു, ദീപാ സഹദേവന്, കൃപവിനോദ്, വെള്ളിമണ്‍ ദിലീപ്, പ്രകാശ് പാപ്പടി, പ്രണവ് താമരകുളം, ശാലിനി രാജീവ്, ജിത്ത് ഫിലിപ്പ്, മാമ്പുഴ സന്തോഷ്, പ്രതിലാല്‍, വിഷ്ണു കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.