പഠനോപകരണ വിതരണവും പുരസ്കാര ദാനവും
1298725
Wednesday, May 31, 2023 4:00 AM IST
ചാത്തന്നൂർ: എസ് എൻ ഡി പി യോഗ ചാത്തന്നൂർ യൂണിയനിലെ ഏറം ശാഖയിൽ അവാർഡ് ദാനവുംപഠനോപകരണ വിതരണവും നടത്തും. ശാഖാതിർത്തിയിലെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠ നോപകരണവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയ കുട്ടികൾക്കു കാഷ് അവാർഡും നൽകുന്നു.
നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് ശാഖാഓഫീസിൽ യൂണിയൻ പ്രസിഡന്റ് ബി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ ആർ വലലൻ അധ്യക്ഷനാകും.
സെക്രട്ടറി സുരേഷ്, യൂണിയൻ സെക്രട്ടറി കെ വിജയകുമാർ, ശാഖാഭാരവാഹികൾ, വനിതാ സംഘം പ്രവർത്തകർ എന്നിവർ പങ്കെടുക്കും. അർഹരായവർ അപേക്ഷ രണ്ടിന് മുൻപ് ശാഖാസെക്രട്ടറി ക്ക് നൽകണം. ഫോൺ 9447502546