കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ത്യക്ക് മാതൃക: മന്ത്രി കെ. എൻ. ബാലഗോപാൽ
1298719
Wednesday, May 31, 2023 3:55 AM IST
ചവറ : കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ത്യക്ക് മാതൃകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പാഠ്യപദ്ധതികളും പഠനപ്രക്രിയകളെയും ആസ്വാദകരമായ അന്തരീക്ഷത്തിൽ കുരുന്നുകൾക്ക് ഭാഷാ പ്രാവീണ്യം നേടാൻ സഹായിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറിൽ അധിഷ്ഠിതമായ ഇ ലാബ് സംവിധാനം പന്മന മനയിൽ സർക്കാർ എൽപിഎസിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശബ്ദം, വീഡിയോ എന്നിവ റെക്കോർഡ് ചെയ്യാനും എഡിറ്റിങ്ങിനും കഥകൾ കേൾക്കാനും കാണാനും വായിക്കാനും അവയുടെ അനിമേഷൻ എന്നിവയാണ് നൂതന സങ്കേതത്തിലുള്ളത്.
ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെ കൈറ്റ് വികസിപ്പിച്ചെടുത്ത പദ്ധതിയിയാണിത്. ചടങ്ങിൽ സുജിത്ത് വിജയൻ പിള്ള എംഎൽഎ അധ്യക്ഷനായി.
ആകാശ വിസ്മയങ്ങൾ കുട്ടികളിൽ നേരിട്ട് അനുഭവവേദ്യ മാകുന്നതിനുള്ള ഇ വേർച്വൽ റിയാലിറ്റി ബോക്സും ഹോം തീയറ്ററിന്റേയും ഉദ്ഘാടനം എൻ കെ പ്രേമചന്ദ്രൻ എംപിയും കുട്ടികളുടെ കായിക ക്ഷമതാ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ പ്ലേ ഹട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപനും നിർവഹിച്ചു.
യോഗത്തിൽ എൽഎസ്എസ് പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ആദരിച്ചു. ശാസ്ത്രമേള പ്രതിഭകളെ ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാർ ആദരവ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടൻ കലാപ്രതിഭകൾക്ക് സമ്മാനം നൽകി. കൊല്ലം ഡിഡിഇ ഷാജി മോൻ ഹരിത വിദ്യാലയം റിയാലിറ്റി ഷോ പ്രശസ്തി പത്രം പ്രകാശിപ്പിച്ചു.
സീനത്ത്, ജോർജ് ചാക്കോ ഹൻസിയ, കിഷോർ കൊച്ചയ്യം, അഹമ്മദ് മൻസൂർ, ഷൗക്കത്ത്, രാജിമോൾ, സുമീന, റജീന, അനു, നബീൽ, നവാസ്, സ്വാഗതസംഘം ചെയർപേഴ്സൺ എം ഷമി, ആനന്ദ്, നിസാം, കൊളിൻസ് ചാക്കോ, വീണാറാണി, പിടിഎ പ്രസിഡന്റ് രഞ്ജു മുരളീധരൻ എന്നിവർ പ്രസംഗിച്ചു . പ്രവർത്തന റിപ്പോർട്ട് ഹെഡ്മിസ്ട്രസ് ഒ ബീന അവതരിപ്പിച്ചു.