പ്രീ സ്കൂൾ അധ്യാപക പരിവർത്തന പരിപാടി
1297881
Sunday, May 28, 2023 2:51 AM IST
ചവറ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തിൽ പ്രീ സ്കൂൾ അധ്യാപക പരിവർത്തന പരിപാടിയുടെ ഭാഗമായി ത്രിദിന റസിഡൻഷ്യൽ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു .
കൊല്ലം ജില്ലയിൽ അഞ്ചിടങ്ങളിലായി നടക്കുന്ന പരിശീലത്തിന്റെ ജില്ലാ തല ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എം എൽ എ നിർവഹിച്ചു.
കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷാജി മോൻ ഡി അധ്യക്ഷനായി. എസ്എസ്കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സജീവ് തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസർ സബീന എസ്,ചവറ ബി പി സി കിഷോർ കെ കൊച്ചയ്യം, ബി ആർ സി ട്രെയിനർ മേരി ഉഷ എന്നിവർ പ്രസംഗിച്ചു.
കൊല്ലം മുണ്ടയ്ക്കൽ ഗവ.എൽ പി സ്കൂളിലെ പ്രീ സ്കൂൾ വിദ്യാർഥിനി ജോസ്മി ജോസ് കഥാവതരണം നടത്തി.