കൊല്ലം പുസ്തകോത്സവം; വനിതാസെമിനാര് സംഘടിപ്പിച്ചു
1297880
Sunday, May 28, 2023 2:51 AM IST
കൊല്ലം: ജില്ലാ ലൈബ്രറി കൗണ്സിലിന്റെ ആഭിമുഖ്യത്തില് കൊല്ലം ബോയ്സ് ഹൈസ്കൂളില് നടന്നുവരുന്ന കൊല്ലം പുസ്തകോത്സവത്തോടനുബന്ധിച്ച് വനിതാ സെമിനാര് സംഘടിപ്പിച്ചു.
നവകേരള നിര്മിതിയും വനിതാശാക്തീകരണവും എന്ന വിഷയത്തിലുള്ള സെമിനാര് മേയര് പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജഹരീഷ് മോഡറേറ്ററായ സെമിനാറില് പ്രമുഖ നാടകപ്രവര്ത്തകയും ഗവേഷണവിദ്യാര്ഥിയുമായ ദിവ്യ ദേവകി വിഷയാവതരണം നടത്തി.
വനിതാകമ്മീഷന് മുന് അംഗം എം.എസ് താര, പുരോഗമനകലാസാഹിത്യ സംഘം ജില്ലാപ്രസിഡന്റ് ബീനസജീവ്, ജില്ലയിലെ വനിതാവേദി പ്രവര്ത്തകര് എന്നിവര് ചര്ച്ചയില് പങ്കെടുത്തു. വനിതാവേദി പ്രവര്ത്തകരും ലൈബ്രേറിയന്മാരും പങ്കെടുത്ത സെമിനാറിൽ ജില്ലാ ലൈബ്രറി കൗണ്സില് എക്സിക്യൂട്ടീവ് അംഗം പി.ഉഷാകുമാരി, പത്തനാപുരം താലൂക്ക് പ്രസിഡന്റ് കെ.കുഞ്ഞുരാമന്പിളള എന്നിവർ പ്രസംഗിച്ചു.