സിന്തറ്റിക് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാന്‍ തുക കൈമാറി
1282649
Thursday, March 30, 2023 11:00 PM IST
കൊല്ലം: അഷ്ടമുടി കായലിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി തെക്കുംഭാഗം ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന സിന്തറ്റിക് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്നതിന് തുക കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനില്‍ നിന്ന് ജില്ലാ പഞ്ചായത്ത് വിഹിതമായ 35 ലക്ഷം രൂപയുടെ ചെക്ക് തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന് അധ്യക്ഷത വഹിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം എസ് സോമന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോസ് വിമല്‍ രാജ്, ബ്ലോക്ക് മെമ്പര്‍ ഷാജി എസ് പള്ളിപ്പാടന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന് പിള്ള, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.