രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം; പ്രതിഷേധ യോഗം നടത്തി
1281369
Sunday, March 26, 2023 11:32 PM IST
തേവലക്കര : രാഹുൽ ഗാന്ധിക്ക് എതിരെയുള്ള സംഘ പരിവാർ വേട്ടക്ക് എതിരെ ഐ എൻ റ്റി യൂ സി തേവലക്കര സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധസമരത്തിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ഐഎൻ റ്റി യൂ സി ചവറ റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സുരേഷ് കോയിവിള അധ്യക്ഷനായി. ഐ എൻ റ്റി യൂ സി മണ്ഡലം പ്രസിഡന്റ് വി.ശിവൻകുട്ടി പിള്ള, ശിവപ്രസാദ്, അസീസ്, വിഷ്ണു തറമേൽ, പഞ്ചായത്ത് മെമ്പർ അനിൽ, അൻസാർ, കാരാളിൽ നാരായണപിള്ള, ഷമീർ, ജോസഫ് മഞ്ഞിപ്പുഴ, രാജൻ സിപ്രിയൻ, അമ്പോലിൽ ആന്റണി, ജോൺസൻ പവുമ്പ, കൊച്ചു കുട്ടൻ, അനിൽ ഗോപി പിള്ള, അൽഫിൻ രാജ്, എം എ ആന്റണി എന്നിവർ നേതൃത്വം നൽകി.