തീരസദസ്; സ്വാഗതസംഘം രൂപീകരിച്ചു
1281367
Sunday, March 26, 2023 11:32 PM IST
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും തീരദേശ നിയമസഭാ മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന 'തീരസദസ്' പരിപാടിയുടെ കൊല്ലം മണ്ഡലത്തിലെ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു.
മൂതാക്കര സെന്റ് പീറ്റേഴ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗം എം മുകേഷ് എംഎല് എ ഉദ്ഘാടനം ചെയ്തു. കോര്പറേഷന് കൗണ്‍സിലര്‍മാരായ ജോര്‍ജ് ഡി. കാട്ടില്‍, സ്റ്റാന്‍ലി, ടോമി, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (പ്രോജക്ട്) എച്ച് സലീം, കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
47 തീരദേശ മണ്ഡലങ്ങളിലായി നടക്കുന്ന തീരസദസ് ഏപ്രില്‍ 23 ന് രാവിലെ 11 ന് പൊഴിയൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മത്സ്യത്തൊഴിലാളികളുടെ പരാതികളും അപേക്ഷകളും www. fisheries.kerala.gov.in ല്‍ നേരിട്ടോ മത്സ്യഭവനുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈനായി ഏപ്രില്‍ 15ന് മുമ്പ് സമര്‍പ്പിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ മാത്രമേ തീരസദസില്‍ പരിഗണിക്കൂവെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.