ചാത്തന്നൂരിന്റെ വികസനം: ജനകീയ ധർണ നാളെ
1280319
Thursday, March 23, 2023 11:23 PM IST
ചാത്തന്നൂർ: വികസന സമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ ജനകീയ ധർണ നാളെ വൈകുന്നേരം അഞ്ചിന് നടത്തും. മതിൽ കെട്ടി ദേശീയ പാത നിർമിക്കുന്നത് ഒഴിവാക്കി ഫ്ലൈ ഓവറായി റോഡ് നിർമിക്കുക, പാതയോരത്തെ വീടുകളിലേയ്ക്കും കടകളിലേയ്ക്കും ഇടറോഡുകളിലേയ്ക്കും വാഹനസഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്നതാണ് ഒരാവശ്യം.
ചാത്തന്നൂർ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കുക, ചാത്തന്നൂരിനെ നഗരസഭയാക്കുക, നഗര വികസനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ധർണയിൽ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചാത്തന്നൂർ യുണിറ്റ് പ്രസിഡന്റ് എം ശശിധരൻ , സെക്രട്ടറി ദീപക് ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞ 30 വർഷമായി ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന പൊരുതുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വിവിധ കമ്മീഷനുകളിൽ ഹാജരായി തെളിവുകൾ നല്കിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
വനമിത്ര അവാർഡ് നൽകി ആദരിച്ചു
കൊട്ടാരക്കര: അന്താരാഷ്ട്ര വന ദിനാഘോഷത്തിന്റെ ഭാഗമായി കേരളാ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വനമിത്ര അവാർഡ് നേടിയ നടുക്കുന്നിൽ രാമചന്ദ്രൻ പിള്ളയെ ആദരിച്ചു.
കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിൽ നടന്ന സമ്മേളനത്തിൽ നടുക്കുന്നിൽ രാമചന്ദ്രൻ പിള്ളക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ ഉപഹാരം നൽകി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അധ്യക്ഷത വഹിച്ചു. വി.ജി അനിൽകുമാർ, ടി. ഷൈമ, നടുക്കുന്നിൽ രാമചന്ദ്രൻ പിള്ള, ആർ. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് അഴീക്കൽ ബീച്ച് വൃത്തിയാക്കൽ ചടങ്ങും നടന്നു.