സ്കൂട്ടറില്‍ കറങ്ങി നടന്നു മദ്യ വില്‍പ്പന: ഒരാള്‍ പിടിയില്‍
1226671
Saturday, October 1, 2022 11:18 PM IST
അഞ്ചല്‍ : സര്‍ക്കാര്‍ മദ്യ ശാലയില്‍ നിന്നും മദ്യം വാങ്ങി കൂടിയ വിലക്ക് വില്‍പ്പന നടത്തിവന്ന ഒരാളെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം വാങ്ങുകയും സ്കൂട്ടറില്‍ കറങ്ങി നടന്നു ആവശ്യക്കാരില്‍ എത്തിക്കുകയും ചെയ്തുവന്ന കുളത്തുപ്പുഴ ചന്ദനക്കാവ് ചെറുകര പുത്തൻ വീട്ടിൽ നകുലനാണ് (56) അറസ്റ്റിൽ ആയത്.
ഇയാളില്‍ നിന്നും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും മദ്യം വിറ്റവകയില്‍ കൈവശമുണ്ടായിരുന്ന 22500 രൂപയും മദ്യം വില്‍പ്പന നടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടികൂടി. ഏരൂര്‍ എസ് ഐ ശരലാലിന്റെ നേതൃത്വത്തില്‍ സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ നജീം, ഹോം ഗാർഡ് ജയകുമാർ എന്നിവർ അടങ്ങിയ പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് നകുലന് മദ്യവുമായി പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.