ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ചെ​യ്തു
Tuesday, February 7, 2023 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തിന്‍റെ സ​മ​ഗ്ര ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ല​ന​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സൈ​ഡ് വീ​ല്‍ ഘ​ടി​പ്പി​ച്ച സ്‌​കൂ​ട്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ട​ത്തി​ല്‍ 15 സൈ​ഡ് വീ​ല്‍ സ്‌​കൂ​ട്ട​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ വി​ത​ര​ണം ചെ​യ്ത സ്‌​കൂ​ട്ട​റു​ക​ളു​ടെ എ​ണ്ണം 115 ആ​യി.
ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മ​നു, ന​വ​കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ബ്ദു​ള്ള, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ജ​യേ​ഷ്, മു​ഹ​മ്മ​ദ് നൗ​ഫ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.