ക​ണ്ണൂ​ർ: പു​തി​യ ജീ​വി​ത നൈ​പു​ണി​ക​ൾ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും ഓ​രോ കു​ട്ടി​യേ​യും ക​ഴി​വി​ന​നു​സൃ​ത​മാ​യി വ​ള​ർ​ത്തി​യെ​ടു​ത്താ​ൽ അ​വ​ർ സ​മൂ​ഹ​ത്തി​ൽ അ​ത്ഭു​തം സൃ​ഷ്ടി​ക്കു​മെ​ന്നും സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. മ​നോ​ജ് കു​മാ​ർ പ​റ​ഞ്ഞു. ബാ​ല​സൗ​ഹൃ​ദ ര​ക്ഷാ​ക​ർ​തൃ​ത്വം സം​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന പ​രീ​ശീ​ല​ന പ​രി​പാ​ടി ക​ള​ക്‌​ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടും​ബ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും വി​കാ​സ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 'സു​ര​ക്ഷി​ത ബാ​ല്യം സു​ന്ദ​ര ഭ​വ​നം' എ​ന്ന പ​ദ്ധ​തി​യു​മാ​യി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്.

കു​ടും​ബ​കോ​ട​തി​ക​ളി​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ കു​ട്ടി​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്നു. അ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ, കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കും-​ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

ബാ​ല​സൗ​ഹൃ​ദ കേ​ര​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, ബാ​ലാ​വ​കാ​ശ സാ​ക്ഷ​ര​ത ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​ചാ​ര പ​ദ്ധ​തി​യാ​ണ് ബാ​ല​സൗ​ഹൃ​ദ കേ​ര​ളം. കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള ശാ​രീ​രി​ക, മാ​ന​സി​ക, ലൈം​ഗീ​ക അ​തി​ക്ര​മ​ങ്ങ​ൾ, ചൂ​ഷ​ണ​ങ്ങ​ൾ മു​ത​ലാ​യ​വ ത​ട​യു​ക, ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നും ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും സൈ​ബ​ർ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ലെ 180 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ജി​ല്ലാ​ത​ല റി​സോ​ഴ്സ് പേ​ഴ്സ​ൺ പൂ​ൾ രൂ​പീ​ക​രി​ക്കും.

ഉ​ത്ത​ര​വാ​ദി​ത്ത പൂ​ർ​ണ​മാ​യ ര​ക്ഷാ​ക​ർ​ത്തൃ​ത്വം, ബാ​ലാ​വ​കാ​ശ നി​യ​മം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക​ർ നി​ഖി​ത, സി​ഡ​ബ്ല്യു​സി അം​ഗം അ​ഡ്വ. എ.​പി. ഹം​സ​ക്കു​ട്ടി എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കി. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജ​യ​ൻ, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ പി. ​വി​നേ​ഷ്, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ. ​വി​ജി​ത്ത്, പി.​ഒ. ദീ​പ, തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.