"വിത്ത്' യുവസാഹിത്യ ക്യാമ്പ് ഇന്ന് സമാപിക്കും
1466395
Monday, November 4, 2024 3:24 AM IST
കണ്ണൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് പയ്യാമ്പലം ഇ.കെ. നായനാർ അക്കാദമിയിൽ സംഘടിപ്പിക്കുന്ന "വിത്ത്' ഉത്തരമേഖലാ യുവസാഹിത്യ ക്യാമ്പ് ഇന്ന് സമാപിക്കും. ഇന്നലെ "ജീവിതത്തിന്റെ എഴുത്തുകൾ' സെഷനിൽ പ്രശസ്ത കവി സുകുമാരൻ ചാലിഗദ്ദ പ്രഭാഷണം നടത്തി. പ്രശസ്ത ഗോത്ര സാഹിത്യകാരി ബിന്ദു ഇരുളം, ജയകുമാർ ചെങ്ങമനാട് എന്നിവർ പ്രസംഗിച്ചു.
"കഥയിലെ നടത്തങ്ങൾ' സെഷനിൽ ഇ.പി. രാജഗോപാലൻ, "കഥയുടെ വഴികൾ' സെഷനിൽ ടി.പി. വേണുഗോപാലൻ, കെ.കെ. രമേഷ് എന്നിവർ പ്രഭാഷണം നടത്തി. "കവിതയുടെ അകവും പുറവും' സെഷനിൽ മാധവൻ പുറച്ചേരി, "ചരിത്രവും സാഹിത്യവും' സെഷനിൽ ഡോ. ശ്രീകല മുല്ലശേരി, "ഡിജിറ്റൽ കാലത്തെ എഴുത്ത്' സെഷനിൽ ഒ.പി. സുരേഷ് എന്നിവർ പ്രഭാഷണം നടത്തി.
ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമാപന സമ്മേളനം ഡോ. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ മുഖ്യാതിഥിയാകും.
രാവിലെ വിവിധ സെഷനുകളിൽ നാരായണൻ കാവുമ്പായി, ഡോ. ആർ. രാജശ്രീ തുടങ്ങിയവർ പ്രഭാഷണം നടത്തും. ക്യാമ്പിൽ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ഏഴു ജില്ലകളിൽനിന്നുള്ള 45 എഴുത്തുകാർ പങ്കെടുക്കും.