സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനം സമാപിച്ചു
1466385
Monday, November 4, 2024 3:24 AM IST
തളിപ്പറമ്പ്: സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനം സമാപിച്ചു. നിലവിലെ സെക്രട്ടറിയായ കെ. സന്തോഷിനെ വീണ്ടും തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കെ. കരുണുകാരൻ, കെ. നാരായണൻ, കെ.കെ രാമചന്ദ്രൻ തിരുവട്ടൂർ, കെ.കൃഷ്ണൻ എന്നിവർ ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒഴിവാകുകയും വി.വി. പരമേശ്വരൻ, പി. പ്രശോഭ്, രാജീവൻ പാച്ചേനി, വിനോദ് കുമാർ പാച്ചേനി എന്നിവർ പുതുതായി ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
15 ലോക്കലുകളിൽ നിന്നായി 150 പ്രതിനിധികളും, 21 ഏരിയാ കമ്മറ്റി അംഗങ്ങളും, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുമാണ് രണ്ട് ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. മൊറാഴ സ്റ്റംസ് കോളജ് കേന്ദ്രീകരിച്ച് റെഡ് വോളന്റിയർമാരുടെ മാർച്ചും ബഹുജന പ്രകടനവും നടന്നു.
വൈകുന്നേരം നാലിന് ഒഴക്രോത്ത് പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. സന്തോഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ, പി. മുകുന്ദൻ, പി.കെ. ശ്യാമള എന്നിവർ പ്രസംഗിച്ചു.