ഇ​രി​ട്ടി: ക​ന​ത്ത മ​ഴ​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സും പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ ത​ന്നെ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വെ​ള്ള​ക്കെ​ട്ടി​ന് അ​ല്പം ആ​ശ്വാ​സം ഉ​ണ്ടാ​യെ​ങ്കി​ലും ക​ഴി​ഞ്ഞദി​വ​സം പെ​യ്ത മ​ഴ​യി​ൽ ഓ​ഫി​സും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​യി. ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ ബ്ലോ​ക്ക് പ ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.

ഓ​ഫി​സി​ന് സ​മീ​പ​ത്തെ ഓ​വു​ചാ​ലു​ക​ൾ കൃ​ത്യ​മാ​യി പ​രി​പാ​ലി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. ഓ​വു​ചാ​ലി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തോ​ടെ ബ്ലോ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്തേ​ക്ക് വെ​ള്ളം ക​യ​റു​കയാ​ണ്. ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെട്ടെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ക​ഴി​ഞ്ഞദി​വ​സം പെ​യ്ത മ​ഴ​യി​ൽ ഓ​ഫി​സി​ന​ക​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ചെ​ളി​യും ക​ല്ലും മ​ണ്ണും നി​റ​ഞ്ഞു ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് എം​എ​ൽ​എ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി.