ക​ണ്ണൂ​ർ: നി​യു​ക്ത ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മോ​ണ്‍. ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി​യു​ടെ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​നു​ള്ള സം​ഘാ​ട​ക​സ​മി​തി യോ​ഗം ക​യ്റോ​സ് ഹാ​ളി​ൽ ന​ട​ന്നു. ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ മോ​ണ്‍. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് മെ​ത്രാ​ഭി​ഷേ​ക ദി​ന​ത്തി​ൽ ഒ​രു​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

ന​വം​ബ​ർ 10 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ണ്ണൂ​ർ രൂ​പ​ത ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കു​ന്ന പ​ന്ത​ലി​ലാ​ണു മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. 12 ഓ​ളം വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് ക​ണ്‍​വീ​ന​ർ​മാ​രാ​യ ഫാ. ​ജോ​ർ​ജ് പൈ​നാ​ട​ത്ത്, ഫാ. ​രാ​ജ​ൻ ഫൌ​സ്തോ, ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, ഫാ. ​ആ​ൻ​സി​ൽ പീ​റ്റ​ർ, ഫാ. ​മാ​ത്യു തൈ​ക്ക​ൻ, ഫാ. ​ജോ​മോ​ൻ ചെ​ന്പ​ക​ശേ​രി, ഫാ. ​റോ​യ് നെ​ടു​ന്താ​നം, ഫാ. ​സു​ദീ​പ് മു​ണ്ട​ക്ക​ൽ, ഫാ. ​പ്ലാ​റ്റോ ഡി​സി​ൽ​വ, ഫാ. ​ആ​ഷ്‌‌​ലി ക​ള​ത്തി​ൽ, ഫാ. ​റോ​ണി, സി​സ്റ്റ​ർ വീ​ണ പ​ണ​ങ്ങാ​ട്ട്, സി​സ്റ്റ​ർ സു​നി ജോ​ർ​ജ്, ര​തീ​ഷ് ആ​ന്‍റ​ണി, ആ​ന്‍റ​ണി നൊ​റോ​ണ, ഗോ​ഡ്സ​ണ്‍ ഡി​ക്രൂ​സ്, ജെ​റി പൗ​ലോ​സ്, ഫെ​ബി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്ന നി​യു​ക്ത സ​ഹാ​യ മെ​ത്രാ​ൻ മോ​ണ്‍. ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി ഇ​തു​വ​രെ ന​ട​ത്തി​യ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു.